Cricket

ലോകകപ്പ്: കംഗാരുക്കളെ ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍; കീഴടങ്ങിയത് 48 റണ്‍സിന്

ഓസിസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ (381) പിന്തുടര്‍ന്ന ബംഗ്ലാദേശ് 333 റണ്‍സ് നേടിയാണ് ട്രെന്റ് ബ്രിഡ്ജില്‍ കീഴടങ്ങിയത്. മുഷ്ഫിഖര്‍ റഹീമും (102), മഹമ്മദുള്ളയും (69) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഓസിസ് കരുത്തിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു.

ലോകകപ്പ്: കംഗാരുക്കളെ ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍; കീഴടങ്ങിയത് 48 റണ്‍സിന്
X

ട്രെന്റ് ബ്രിഡ്ജ്: ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ വിറപ്പിച്ച് ബംഗ്ലാദേശ് 48 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി. ഓസിസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ (381) പിന്തുടര്‍ന്ന ബംഗ്ലാദേശ് 333 റണ്‍സ് നേടിയാണ് ട്രെന്റ് ബ്രിഡ്ജില്‍ കീഴടങ്ങിയത്. മുഷ്ഫിഖര്‍ റഹീമും (102), മഹമ്മദുള്ളയും (69) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഓസിസ് കരുത്തിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 333 റണ്‍സ് നേടിയത്. ആസ്‌ത്രേലിയക്കെതിരേയുള്ള ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ബംഗ്ലാദേശിനായി.

146 പന്തില്‍നിന്നാണ് റഹീം 102 റണ്‍സ് നേടി പുറത്താവാതെ നിന്നത്. റഹീമിന്റെ ഏഴാം ശതകമാണിത്. മഹ്മദുള്ള പുറത്തായതിന് ശേഷം വന്ന മൂന്നുപേരും രണ്ടക്കം കാണാതെ പുറത്താവുകയായിരുന്നു. നേരത്തെ തമീം ഇഖ്ബാല്‍ (62), ഷാക്കിബുള്‍ ഹസ്സന്‍ (41) എന്നിവര്‍ ടീമിനായി മികച്ച തുടക്കം നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക്, കൗള്‍ട്ടര്‍ നൈല്‍, സ്‌റ്റോണിസ് എന്നിവര്‍ ഓസിസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 381 റണ്‍സെടുത്തത്.

വാര്‍ണര്‍ ഷോ ആയിരുന്നു ട്രെന്റ് ബ്രിഡ്ജില്‍ നടന്നത്. സെഞ്ചുറി നേടിയ വാര്‍ണര്‍ അടിച്ചുകൂട്ടിയത് 166 റണ്‍സാണ്. 184 പന്ത് നേരിട്ട വാര്‍ണര്‍ 14 ഫോറും ആറും സിക്‌സും നേടിയാണ് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. വാര്‍ണര്‍ക്ക് കൂട്ടായി ആരോണ്‍ ഫിഞ്ച് 53 ഉം ഉസ്മാന്‍ ഖ്വാജ 89 ഉം റണ്‍സെടുത്തു. മാക്‌സ്‌വെല്‍ 32 റണ്‍സെടുത്തു. ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ മൂന്നും മുഷ്ഫിക്കര്‍ ഒരു വിക്കറ്റും നേടി. ആറു മല്‍സരങ്ങളിലെ ബംഗ്ലാദേശിന്റെ മൂന്നാം തോല്‍വിയാണിത്. ആറ് മല്‍സരങ്ങളില്‍നിന്ന് അഞ്ച് ജയവുമായി ആസ്‌ത്രേലിയയാണ് പോയിന്റ് നിലയില്‍ ഒന്നാമത്.

Next Story

RELATED STORIES

Share it