Cricket

ആവേശ് ഖാനും ടീം ഇന്ത്യക്കൊപ്പം തുടരും

ഡല്‍ഹിക്കായി 23 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

ആവേശ് ഖാനും ടീം ഇന്ത്യക്കൊപ്പം തുടരും
X


ദുബയ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പീഡ് സ്റ്റാര്‍ ആവശേ് ഖാനും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ബിസിസിഐ വൃത്തങ്ങള്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളര്‍ ഉംറാന്‍ മാലിക്കിനോടും ദുബയിലുള്ള ടീം ഇന്ത്യക്കൊപ്പം തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. നെറ്റ് ബൗളറായി തുടരാനാണ് ആവശ്യപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആവേശ് ഖാന് സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന് പരിക്കേറ്റതിനാല്‍ അവസരം നഷ്ടമാവുകയായിരുന്നു. ഈ സീസണില്‍ ഡല്‍ഹിക്കായി 23 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. കെകെആറിന്റെ വെങ്കിടേഷ് അയ്യര്‍, ശിവം മാവി, ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിനൊപ്പം ചേരുമെന്ന് ബിസിസിയോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it