Cricket

ട്വന്റി-20 ലോകകപ്പിനുള്ള പ്രാഥമിക ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി-20 ലോകകപ്പിനുള്ള പ്രാഥമിക ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
X

പെര്‍ത്ത്: 2026 ട്വന്റി-20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന 15 അംഗ ടീമില്‍ പാറ്റ കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, കൂപ്പര്‍ കൊണോലി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദം സാംപ, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാത്യു കുനെമാന്‍, എന്നിവര്‍ അടക്കമുള്ള താരങ്ങള്‍ സ്പിന്‍ നിരയെയും ജോഷ് ഹേസല്‍വുഡ്, നേഥന്‍ എല്ലിസ്, സേവിയര്‍ ബാര്‍ട്ട്ലെറ്റ് എന്നിവര്‍ പേസ് നിരയെയും കൈകാര്യം ചെയ്യും.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജോഷ് ഇംഗ്ലിസിനെ മാത്രമാണ് ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലക്‌സ് കാരി, ജോഷ് ഫിലിപ്പ് എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. പ്രാഥമിക ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷമുള്ള ആദ്യ ലോകകപ്പാണ് ഓസീസ് ഇത്തവണ കളിക്കുന്നത്.

ഓസീസ് ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, സേവിയര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കൊണോലി, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നേഥന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ






Next Story

RELATED STORIES

Share it