Cricket

ലോകകപ്പില്‍ ആദ്യജയം ഓസിസിനൊപ്പം; അവസാന ഓവറില്‍ ജയം കൈവിട്ട് ദക്ഷിണാഫ്രിക്ക

സ്റ്റീവ് സ്മിത്താണ് (35) ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ലോകകപ്പില്‍ ആദ്യജയം ഓസിസിനൊപ്പം; അവസാന ഓവറില്‍ ജയം കൈവിട്ട് ദക്ഷിണാഫ്രിക്ക
X


അബുദാബി: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ ആദ്യ ജയം ഓസ്‌ട്രേലിയക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് ജയമാണ് ഓസിസ് നേടിയത്. അവസാനം വരെ പൊരുതിയാണ് ദക്ഷിണാഫ്രിക്ക കീഴ്ടങ്ങിയത്. 119 റണ്‍സിലേക്ക് കുതിച്ച ഓസിസ് രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു. സ്റ്റീവ് സ്മിത്താണ് (35) ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. സ്‌റ്റോണിസ് (24*), മാത്യു വെയ്ഡ്(15*) എന്നിവര്‍ അവസാന ഓവറുകളില്‍ ടീമിന് തുണയായി. 81 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ വെയ്ഡും സ്റ്റോണിസും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.


ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നോര്‍ട്ട്‌ജെ രണ്ട് വിക്കറ്റ് നേടി.

ടോസ് ലഭിച്ച ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ.


ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മര്‍ക്രം മാത്രമാണ് പിടിച്ചുനിന്നത്. താരം 40 റണ്‍സ് നേടി. കഗിസോ റബാദെ 19ഉം മില്ലര്‍ 16 ഉം റണ്‍സെടുത്തു. ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാസല്‍വുഡ്, ആഡം സാമ്പ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it