Cricket

അഡ്‌ലെയ്ഡ് ടെസ്റ്റ്;ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

കോഹ്‌ലി 74 റണ്‍സെടുത്ത് പുറത്തായി.

അഡ്‌ലെയ്ഡ് ടെസ്റ്റ്;ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
X


അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സേ നേടിയിട്ടുള്ളൂ. വൃദ്ധിമാന്‍ സാഹ (9), രവിചന്ദ്രന്‍ അശ്വിന്‍ (15) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആശ്വാസമായത് വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സായിരുന്നു.കോഹ്‌ലി 74 റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ റണ്‍സ് നേട്ടത്തോടെ കോഹ്‌ലി മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് താരം തന്റെ പേരിലാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി പട്ടോഡിയുടെ റെക്കോഡാണ് കോഹ്‌ലി തകര്‍ത്തത്. 180 പന്തില്‍ നിന്നാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. പൂജാര (43) , അജിങ്ക്യാ രഹാനെ (42), പൃഥ്വി ഷാ(0), മായാങ്ക് അഗര്‍വാള്‍ (17), ഹനുമന്‍ വിഹാരി (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റണൗട്ടിനിടെയാണ് ക്യപ്റ്റന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. സിംഗിള്‍ റണ്‍ എടുക്കാനായി രഹാനെയാണ് ക്യാപ്റ്റനോട് ക്രീസിലേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടത്. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.



Next Story

RELATED STORIES

Share it