- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഫ്ഗാനെതിരെ ഓസീസിന് അനായാസ ജയം
ബ്രിസ്‌റ്റോളില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ബ്രിസ്‌റ്റോള്‍: അദ്ഭുതമൊന്നും സംഭവിച്ചില്ല; അഫ്ഗാനിസ്താനെ തകര്‍ത്ത് ആസ്േ്രതലിയ ലോകകപ്പിന് വിജയത്തുടക്കം കുറിച്ചു. ബ്രിസ്‌റ്റോളില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (114 പന്തില്‍ പുറത്താവാതെ 89), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (66) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് ജയമൊരുക്കിയത്.
ഫിഞ്ചിനെ പുറത്താക്കി ഗുല്‍ബാദിന്‍ നെയ്ബ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും ഫിഞ്ച് 66 റണ്‍സ് നേടിയിരുന്നു. 49 പന്തില്‍ നിന്ന് ആറു ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ഇന്നിങ്‌സായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്‌സ്. എട്ട് ഫോറുകളുടെ സഹായത്തോടെയാണ് വാര്‍ണര്‍ 89 റണ്‍സെടുത്തത്. വാര്‍ണറുടെ കൂടെ വിലക്കിലായിരുന്ന മറ്റൊരു താരം സ്റ്റീവ് സ്മിത്ത് 18 റണ്‍സെടുത്ത് പുറത്തായി. ഫിഞ്ചിനും സ്മിത്തിനും പുറമെ ഉസ്മാന്‍ ഖവാജ (18)യാണ് പുറത്തായ മറ്റൊരു താരം. ഗ്ലെന്‍ മാക്‌സവെല്‍ (4) പുറത്താവാതെ നിന്നു. അഫ്ഗാന് വേണ്ടി മുജീബ് റഹ്മാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്ത, നജീബുള്ള സദ്രാന്‍ (51), റഹ്മത്ത് ഷാ (43), ഗുല്‍ബാദിന്‍ നൈബ്(31), റാഷിദ് ഖാന്‍ (27) എന്നിവരുടെ ഇന്നിങ്‌സാണ് അഫ്ഗാനെ 200 കടത്തിയത്. ആസ്‌ത്രേലിയക്കെതിരെ തകര്‍ന്നടിയുമെന്ന് തോന്നിച്ചിടത്തുനിന്ന് തിരിച്ചുവരികയായിരുന്നു അഫ്ഗാനിസ്താന്‍. 77 റണ്‍സിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ അവര്‍, ആറാം വിക്കറ്റില്‍ തീര്‍ത്ത അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലാണ് 38.2 ഓവറില്‍ 207 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് എത്തിയത്. 49 പന്തില്‍ 51 റണ്‍സ് എടുത്ത നജീബുള്ള സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് സദ്രാന്റെ അര്‍ധ സെഞ്ചുറി.
ഓസീസിനായി സ്പിന്നര്‍ ആഡം സാംപയും പേസര്‍ പാറ്റ് കമ്മിന്‍സും മൂന്ന് വീതവും സ്‌റ്റോയിനിസ് രണ്ടും സ്റ്റാര്‍ക് ഒരു വിക്കറ്റും വീഴ്ത്തി.
RELATED STORIES
പ്രമേഹത്തിന് കാരണം ഈ ഭക്ഷണങ്ങള്; ഐസിഎംആര് പഠനം പറയുന്നത്
10 Oct 2024 10:21 AM GMTകാന്സര് ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM GMTസദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന് പനിക്കൂര്ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMT