- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ 'ജയ് ശ്രീറാം' വിളികള്‍
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോറ്റപ്പോഴും ഷമിക്കെതിരേ സൈബര്‍ ആക്രമണം നടന്നിരുന്നു
അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് മല്‍സരത്തിനിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ജയ് ശ്രീറാം വിളികള്‍. നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സംഭവം. മോദി പ്രത്യേക ക്ഷണിതാവായെത്തിയ മല്‍സരത്തിനിടെയാണ് വിവാദം. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ചടങ്ങിനെത്തിയിരുന്നു.ഷമി സഹതാരങ്ങളോടൊപ്പം ഗ്രൗണ്ടിനടുത്ത് നില്‍ക്കുമ്പോഴാണ് ആരാധകര്‍ ഷമിക്ക് നേരെ ജയ് ശ്രീറാം വിളികള്‍ മുഴക്കിയത്. കാണികള്‍ ആദ്യം സൂര്യകുമാര്‍ യാദവിന്റെ പേരെ ഉറക്കെ വിളിച്ചിരുന്നു. തുടര്‍ന്നാണ് ഷമിയുടെ പേരെടുത്ത് വിളിച്ച് ജയ് ശ്രീറാം വിളി മുഴക്കിയത്. ചേതേശ്വര്‍ പൂജാര, കുല്‍ദ്ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരും ഷമിക്കൊപ്പം ഉണ്ടായിരുന്നു. മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ബിജെപി വിലയ്ക്കുവാങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോറ്റപ്പോഴും ഷമിക്കെതിരേ സൈബര്‍ ആക്രമണം നടന്നിരുന്നു
"Shami... Jai Shree Ram"...
— Saikiran Kannan | 赛基兰坎南 (@saikirankannan) March 10, 2023
If this indeed happened before the start of the 4th test of the #BorderGavaskarTrophy in Ahmedabad, it makes me puke at the insensitivity from certain pricks.
I'd ban these fellows from attending any games here after! pic.twitter.com/AYHK2W5suw
RELATED STORIES
മംഗളവനത്തില് മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരു മരണം
13 Dec 2024 7:55 AM GMTകെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTകൊച്ചി സ്മാര്ട്ട് സിറ്റി: ഇടത്-വലത് മുന്നണികളുടെ വികസന വായ്ത്താരി...
7 Dec 2024 2:21 PM GMTമുഖ്യമന്ത്രിയുടെ രക്ഷാപ്രവര്ത്തന പരാമര്ശം; കേസെടുക്കാന്...
7 Dec 2024 10:00 AM GMTകോണ്ക്രീറ്റ് മിക്സിങ് യന്ത്രത്തില് തല കുടുങ്ങി യുവാവ് മരിച്ചു
7 Dec 2024 9:41 AM GMT