കന്നി ഐപിഎല്‍ കിരീടം ലക്ഷ്യം; പേരും ജഴ്സിയും മാറ്റി ആര്‍സിബി
ബെംഗളൂരു: പുതിയ സീസണു മുന്നോടിയായി ജഴ്സിയും പേരും മാറ്റി റോയല്‍ ചാലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂര്‍ മാറ്റി ബെംഗളൂരു എന്നാക്കി. ഇതോടെ ടീമിന്റെ പേര് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നാകും. ജഴ്സിയില്‍ ചുവപ്പും കറുപ്പും നിറത്തിനു പകരും ചുവപ്പും കടുംനീല നിറവുമാക്കി. ചൊവ്വാഴ്ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ജഴ്സിയും പേരും അവതരിപ്പിച്ചത്.
പേരുമാറ്റം സൂചിപ്പിച്ച് ഒരാഴ്ചയായി ആര്ബിബിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ വഴി പ്രമോഷന് പരിപാടികളുണ്ടായിരുന്നു. 2014 നവംബര്‍ 1ന് കര്‍ണാടക തലസ്ഥാത്തിന്റെ പേര് ബെംഗളൂരു എന്നാക്കിയതു മുതല്‍ ടീമിന്റെ പേരും മാറ്റണമെന്ന ആവശ്യവുമായി കന്നഡ ആരാധകര്‍ രംഗത്തെത്തിയിരുന്നു.ഐപിഎലില്‍ ടീമിന്റെ പേര് മാറുന്നത് ഇതാദ്യമല്ല. മൂന്ന് വര്‍ഷം മുമ്പ് കിങ്സ് ഇലവന് പഞ്ചാബ്, പഞ്ചാബ് കിങ്സായി മാറി, ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസിയിലെ നിക്ഷേപത്തെ തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ആയി മാറി. ഹൈദരാബാദ് ടീമും ഉടകള്‍ മാറിയതിനു പിന്നാലെ ഡെക്കാന്‍ ചാര്ജേഴ്സില്നിന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദായി.
പാട്ടും നൃത്തവും ജഴ്സി ലോഞ്ചും നടത്തിയ ചടങ്ങില്‍, വനിതാ ഐപിഎല്‍ ചാംപ്യന്മാരായ ഫ്രാഞ്ചൈസിയുടെ വനിതാ ടീമിന് പുരുഷ ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ആര്‍സിബി ഫ്രാഞ്ചൈസിയുടെ ആദ്യ കിരീട നേട്ടമാണിത്.
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT