Cricket

ഐസിസി റാങ്കിങില്‍ അഭിഷേക് ശര്‍മ്മയ്ക്ക് വന്‍ നേട്ടം; റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്; സഞ്ജു താഴോട്ട്

ഐസിസി റാങ്കിങില്‍ അഭിഷേക് ശര്‍മ്മയ്ക്ക് വന്‍ നേട്ടം; റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്; സഞ്ജു താഴോട്ട്
X

ദുബായ്: ഐസിസി ട്വന്റി-20 റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ബാറ്റര്‍മാരില്‍ താരം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇന്ത്യന്‍ താരം തന്നെയായ തിലക് വര്‍മയെ പിന്തള്ളിയാണ് രണ്ടാം സ്ഥാനം അഭിഷേക് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20 പോരാട്ടത്തില്‍ റെക്കോര്‍ഡ് സെഞ്ച്വറി നേടിയതോടെ താരം ഒറ്റയടിക്ക് 38 സ്ഥാനങ്ങള്‍ കയറിയാണ് രണ്ടാം റാങ്കിലെത്തിയത്തിയത്. 54 പന്തില്‍ 13 സിക്സുകള്‍ സഹിതം താരം 135 റണ്‍സ് അടിച്ചെടുത്തു. ട്വന്റി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഈ പ്രകടനത്തിനുണ്ട്.

ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് ഒന്നാം റാങ്ക് നിലനിര്‍ത്തി. അഭിഷേകിനേക്കാള്‍ 26 റേറ്റിങ് പോയിന്റുകള്‍ ഹെഡിനു കൂടുതലുണ്ട്. അഭിഷേകടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ അഞ്ചിലുണ്ട്.

തിലക് വര്‍മ മൂന്നാം റാങ്കിലും ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് അഞ്ചാം റാങ്കിലും. എന്നാല്‍ ഇരു താരങ്ങള്‍ക്കും നഷ്ടമാണ് സംഭവിച്ചത്. തിലക് രണ്ടാം റാങ്കില്‍ നിന്നാണ് മൂന്നിലേക്ക് ഇറങ്ങിയത്. സൂര്യകുമാര്‍ നാലില്‍ നിന്നു അഞ്ചിലേക്ക് താണു. മലയാളി താരം സഞ്ജു സാംസണ് അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിളങ്ങാന്‍ കാഴിയാതെ വന്ന സഞ്ജു നിലവില്‍ 35ാം റാങ്കില്‍.





Next Story

RELATED STORIES

Share it