Cricket

വീണ്ടും അക്‌സര്‍-അശ്വിന്‍ വിക്കറ്റ് വേട്ട; ഇംഗ്ലണ്ട് 205ന് പുറത്ത്

ശുഭ്മാന്‍ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

വീണ്ടും അക്‌സര്‍-അശ്വിന്‍ വിക്കറ്റ് വേട്ട; ഇംഗ്ലണ്ട് 205ന് പുറത്ത്
X



അഹ്മദാബാദ്; ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മുന്‍തൂക്കം. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 205 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിനും ആണ് ഇന്നും ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. സ്റ്റോക്കസ്(55), ലോറന്‍സ് (46) എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശക നിരയില്‍ തിളങ്ങാനായത്. ബെയര്‍സ്‌റ്റോ 28 ഉം പോപ്പെ 29 ഉം റണ്‍സ് നേടി.


മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത്ത് ശര്‍മ്മ (8), ചേതേശ്വര്‍ പൂജാര (15) എന്നിവരാണ് കളിനിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.






Next Story

RELATED STORIES

Share it