Cricket

ട്വന്റി-20; ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം

ശിഖര്‍ ധവാന്‍ ഒഴികെ (41) ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ ബൗളിങിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

ട്വന്റി-20; ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം
X

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റിയില്‍ ബംഗ്ലാദേശിന് ചരിത്ര ജയം. ഡല്‍ഹിയില്‍ നടന്ന മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് കടുവകളുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് മൂന്ന് പന്തുകള്‍ ശേഷിക്കെ സന്ദര്‍ശകര്‍ നേടുകയായിരുന്നു. മുഷ്ഫിക്കര്‍ റഹീമിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് തുണയായത്. ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ട്വന്റി ജയമാണിത്. ഇന്ത്യയ്ക്ക് പുറത്ത് ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും ബംഗ്ലാദേശ് തോറ്റിരുന്നു. 43 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മുഷ്ഫിക്കര്‍ പുറത്താവാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി സൗമ്യാ സര്‍ക്കാര്‍ 39 ഉം മുഹമ്മദ് നെയീം 26 ഉം റണ്‍സുമെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ ഒഴികെ (41) ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ ബൗളിങിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 148 റണ്‍സെടുക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശിനെതിരേ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. മലയാളി താരം സഞ്ജുവിനെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബംഗ്ലാദേശിനായി ഷാഫിയുള്‍, അമിനുല്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. സ്‌കോര്‍ ഇന്ത്യ; 148-6, ബംഗ്ലാദേശ് 154-3.

Next Story

RELATED STORIES

Share it