Cricket

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനാ പട്ടികയില്‍ 14 ക്രിക്കറ്റ് താരങ്ങള്‍; സഞ്ജുവും സൂര്യകുമാറും പട്ടികയില്‍

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനാ പട്ടികയില്‍ 14 ക്രിക്കറ്റ് താരങ്ങള്‍; സഞ്ജുവും സൂര്യകുമാറും പട്ടികയില്‍
X

ന്യൂഡല്‍ഹി: കായിക മേഖലയില്‍ ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) പരിധിയിലേക്ക് കൂടുതല്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുന്നു. ഇതിനായി നാഡ തയ്യാറാക്കായി രജിസ്റ്റേഡ് ടെസ്റ്റിങ് പൂളില്‍ (ആര്‍ടിപി) 14 ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2019ലും നാഡ ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ആര്‍ടിപി തയ്യാറാക്കിയിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് അടക്കമുള്ളവരാണ് പുതിയതായി പട്ടികയില്‍ എത്തുന്നത്. ഇന്ത്യന്‍ പുരുഷ ടീമില്‍ നിന്നു 11 പേരേയും വനിതാ ടീമില്‍ നിന്നു മൂന്ന് പേരെയുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്?ദീപ് സിങ്, തിലക് വര്‍മ എന്നിവരാണ് പട്ടികയിലെ മറ്റു പുരുഷ താരങ്ങള്‍. വനിതാ ടീമില്‍ നിന്നു ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, രേണുക സിങ് ഠാക്കൂര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ അവരുടെ യാത്രകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നാഡയ്ക്ക് കൈമാറണം. താമസ സ്ഥലത്തെ വിലാസം, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ട്രെയിനിങ്ങിന്റേയും മത്സരത്തിന്റേയും സമയക്രമം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും താരങ്ങള്‍ നല്‍കണം.ആദ്യ ഘട്ട പരിശോധനയ്ക്കായി ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കിടെ താരങ്ങളുടെ മൂത്ര സാംപിളുകള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പരയ്ക്കിടെ നാഡ ഉദ്യോഗസ്ഥര്‍ വിവിധ മത്സര വേദികളിലെത്തുമെന്നു ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it