Cricket

ബെയര്‍സ്‌റ്റോക്കിനും വാര്‍ണര്‍ക്കും സെഞ്ചുറി; സണ്‍റൈസേഴ്‌സിന് ജയം

118 റണ്‍സിനാണ് ഹൈദാബാദിന്റെ ജയം. ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇത് ബാംഗ്ലൂരിന് തെറ്റായ തീരുമാനമായെന്ന് വാര്‍ണറും ബെയര്‍സ്‌റ്റോക്കും കാണിച്ചു കൊടുത്തു.

ബെയര്‍സ്‌റ്റോക്കിനും വാര്‍ണര്‍ക്കും സെഞ്ചുറി; സണ്‍റൈസേഴ്‌സിന് ജയം
X

ഹൈദരാബാദ്: ജോണി ബെയര്‍സ്‌റ്റോക്കും ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയപ്പോള്‍ ജയം അവര്‍ക്ക് സ്വന്തം.നാല് വിക്കറ്റ് നേട്ടത്തോടെ മുഹമ്മദ് നബിയും ഹൈദരാബാദിന് വേണ്ടി തിളങ്ങിയതോടെ വിജയത്തിന് ഇരട്ടിമധുരം. 118 റണ്‍സിനാണ് ഹൈദാബാദിന്റെ ജയം. ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇത് ബാംഗ്ലൂരിന് തെറ്റായ തീരുമാനമായെന്ന് വാര്‍ണറും ബെയര്‍സ്‌റ്റോക്കും കാണിച്ചു കൊടുത്തു. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 231 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ബാംഗ്ലൂര്‍ 19.5 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. 56 പന്തില്‍ നിന്ന് 114 റണ്‍സെടുത്ത് ജോണി ബെയര്‍സ്‌റ്റോയും 55 പന്തില്‍ 100 റണ്‍സെടുത്ത് ഡേവിഡ് വാര്‍ണറും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. 231 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം മുതല്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു തുടങ്ങി.പാര്‍ത്ഥീവ് പട്ടേല്‍ (11), കോളിന്‍ ഡേ ഗ്രാന്റ് ഹോമും(37), പ്രയാസ് റേ ബാര്‍മന്‍(19),ഉമേഷ് യാദവ്(14) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. കോഹ്‌ലി മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഹൈദരാബാദിന് വേണ്ടി അഫ്ഗാന്‍ താരം മുഹമ്മദ് നബി നാല് വിക്കറ്റും സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റും നേടി.




Next Story

RELATED STORIES

Share it