Athletics

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്; കേരളം മുന്നേറ്റം തുടരുന്നു

ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്; കേരളം മുന്നേറ്റം തുടരുന്നു
X

നഡിയാദ്: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളം മുന്നേറ്റം തുടരുന്നു. രണ്ടാം ദിനം രണ്ട് സ്വര്‍ണം നേടി പോയിന്റ് നിലയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡിസില്‍ അപര്‍ണ റോയി(13.91 സെക്കന്റ്) ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ തന്നെ ലോങ്ജംപില്‍ സാന്ദ്രാ ബാബു(5.97 മീറ്റര്‍)വും സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 1500മീറ്റര്‍ ഓട്ടത്തില്‍ 4:45.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മിന്നു പി റോയി വെള്ളി നേടി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘാ മറിയം മാത്യൂ വെങ്കലം നേടി. കേരളത്തിന് മൊത്തം മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണുള്ളത്.




Next Story

RELATED STORIES

Share it