Social

ആര്‍എസ്എസുകാരന്‍ ലൈംഗികപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവം: ''പരമനാറികള്‍ അനുഭവിച്ചു മാത്രമേ പോകത്തുള്ളൂയെന്ന് മനോജ് മനയില്‍

ആര്‍എസ്എസുകാരന്‍ ലൈംഗികപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവം: പരമനാറികള്‍ അനുഭവിച്ചു മാത്രമേ പോകത്തുള്ളൂയെന്ന് മനോജ് മനയില്‍
X

കോഴിക്കോട്: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിമര്‍ശനുങ്ങളും വെളിപ്പെടുത്തലുകളുമായി ജന്‍മ ഭൂമിയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയില്‍. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

'' ആര്‍എസ്എസ് നൂറാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തില്‍ നിന്ന് ഒരു സംഘ സ്വയംസേവകന് അവരുടെ തന്നെ നേതാവിനാല്‍ ലൈംഗികപീഡനം ഏല്‍ക്കേണ്ടിവന്ന ദാരുണകഥ പുറത്തുവരുന്നത്. ഞാന്‍ ഏതാണ്ട് ആറോ ഏഴോ വര്‍ഷത്തോളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തില്‍ ജീവിച്ച ആളാണ്. അന്തരിച്ച കാര്യാലയ പ്രമുഖ് ശ്രീ മോഹന്‍ കുക്കിലിയ, കാര്യാലയത്തിലെ വിദ്യാര്‍ഥി മുറിയില്‍ നിന്നും പിടിച്ച സ്വവര്‍ഗരതിക്കാര്‍ ഇന്ന് കേരളത്തിലെ വലിയ നേതാക്കളാണ്. അവരുടെ പേരുകള്‍ ഞാന്‍ പറയുന്നില്ല. കഥകള്‍ വലിയതാണ്. നാറ്റക്കേസാണ്. ഡോ. ഹെഡ്‌ഗേവാറിന്റെയും ഭാരതാംബയുടെയും ചിത്രത്തില്‍ മാലയിടുന്നവരുടെ ഉദ്ധത ജനനേന്ദ്രിയങ്ങള്‍ക്ക് നിരവധി കഥകള്‍ പറയാനുണ്ട്. ഇത് കര്‍മയാണ്. ആര്‍എസ്എസ്സുകാര്‍ പറയുന്ന കര്‍മ്മഫലം. അത് ഈ പരമനാറികള്‍ അനുഭവിച്ചു മാത്രമേ പോകത്തുള്ളു.''

കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയാണ് മനോജ്. ജന്മഭൂമിയില്‍ പത്രപ്രവര്‍ത്തകനായി കരിയര്‍ തുടങ്ങി. അമൃത, മഴവില്‍ മനോരമ എന്നീ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു.

Next Story

RELATED STORIES

Share it