ലൈംഗിക പീഡനം: നാല് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരേ കേസെടുത്തു
BY MTP2 July 2018 6:07 AM GMT

X
MTP2 July 2018 6:07 AM GMT

കോട്ടയം: കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍
ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരേ കേസെടുത്തു. ഒന്നാം പ്രതി ഫാദര്‍ ജോബ് മാത്യു, ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ക്കെതിരേയാണ് കേസ്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കുമ്പസാര രഹസ്യം ഉപയോഗിച്ച് അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പാരാതിയില്‍ ഭാര്യയുടെ മൊഴിയാണ് നിര്‍ണായകമായത്.
വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഭാര്യ മൊഴി നല്‍കിയതോടെയാണ് കേസെടുക്കാന്‍ െ്രെകംബ്രാഞ്ച് തീരുമാനിച്ചത്. യുവതിയുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. യുവതിക്ക് വൈദികരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും വാട്‌സ്ആപ്പ്‌ഫേസ്ബുക്ക് സന്ദേശങ്ങളും ഭര്‍ത്താവ് െ്രെകംബ്രാഞ്ചിന് നല്‍കിയിരുന്നു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മൊഴിയില്‍ നിന്ന് ബലാല്‍സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ െ്രെകംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും െ്രെകംബ്രാഞ്ച് നല്‍കും. നേരത്തേ ബലാല്‍സംഗ വിവരം നാല് മെത്രാന്‍മാരെ അറിയിച്ചെങ്കിലും മൂടിവയ്ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതി മറച്ചുവച്ചെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരായ ആരോപണവും നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ബിഷപ്പിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT