ന്യൂനമര്‍ദം: കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ മഴയ്ക്ക് സാധ്യത. എന്നാല്‍ ശക്തമായ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ട്ട്. ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും.എന്നാല്‍ മൂന്ന് ദിവസത്തേക്ക് ഇത് നിലനില്‍ക്കും.ന്യൂനമര്‍ദം 48 മണിക്കൂറിനകം ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷയുടെയും തീരത്തേക്ക് കടക്കും. ഇത് കേരളത്തിലെ മഴയെയും സ്വാധീനിക്കും. അങ്ങനെവന്നാല്‍ 21 മുതല്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴപെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

RELATED STORIES

Share it
Top