ഭീതിതമായ മുരീബ് മണല്‍കുന്നുകളിലൂടെ ഒരു റേസ്‌
ചുട്ടുപഴുത്ത മണല്‍കുന്നുകളിലൂടെയുള്ള വിവിധ റേസുകള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ആസ്വദിക്കണമെങ്കില്‍ കാഴ്ച്ചക്കാരനും കുറച്ചധികം വിയര്‍ക്കേണ്ടി വന്നു. കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുഭൂ പര്‍വ്വതങ്ങളിലൊന്നായ മുരീബ് ഹില്‍ താണ്ടാന്‍ ചില്ലറ പാടൊന്നുമല്ല ഉള്ളത്.


ത്തവണയും മുരീബ് ദുനെ  ഫെസ്റ്റിവല്‍ ആഘോഷത്തിലായിരുന്നു
അബൂദാബിക്കാര്‍. ചുട്ടുപഴുത്ത മണല്‍കുന്നുകളിലൂടെയുള്ള വിവിധ റേസുകള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ആസ്വദിക്കണമെങ്കില്‍ കാഴ്ച്ചക്കാരനും കുറച്ചധികം വിയര്‍ക്കേണ്ടി വന്നു. കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുഭൂ പര്‍വ്വതങ്ങളിലൊന്നായ മുരീബ് ഹില്‍ താണ്ടാന്‍ ചില്ലറ പാടൊന്നുമല്ല ഉള്ളത്.ഒട്ടകങ്ങളും,ഫാല്‍ക്കണ്‍,കാര്‍,കുതിര,മോട്ടോര്‍ബൈക്ക് എന്നിവയാണ് റേസിലെ വിവിധ മത്സരവിഭാഗങ്ങള്‍.മുരീബ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം ഭീതിതമെന്നാണ്. ഇത് അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള മണല്‍കുന്നുകളുടെ ചെങ്കുത്തായ സ്ലോപ്പുകളുടെ നീളം 1.6 കി.മി ആണ്. ഹിസ് ഹൈനസ് ഷെയ്ഖ് ബിന്‍ സയാദ് അല്‍ നഹിയാന്‍ രക്ഷാധികാരിയായ ഈ റേസ് സംഘടിപ്പിച്ചിരിക്കുന്നത് അല്‍ ഗരിബ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് .ഡിസംബര്‍ 31ന് തുടങ്ങി ഇന്നവസാനിച്ച ഫെസ്റ്റിവലില്‍ പങ്കെടുക്കാനും സാക്ഷിയാകാനും നിരവധി പേരാണ് എത്തിയത്. ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ,mureebdene-festival1mureebdene-festival7

mureebdene-festival6mureebdene-festiva9

mureebdene-festival2jpgmureebdene-festival12mureebdene-festival8mureebdene-festival4pgmureebdene-festival3mureebdene-festival5mureebdene-festival10

mureebdene-festival11തയ്യാറാക്കിയത് ടികെ സബീനRELATED STORIES

Share it
Top