രാമക്ഷേത്ര നിര്‍മാണം ഉടന്‍ വേണം: ലഖ്‌നോ-അയോധ്യ മാര്‍ച്ചുമായി തൊഗാഡിയ

ജയ്പൂര്‍: രാമക്ഷേത്ര നിര്‍മാണം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് ആഗോള ഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ലഖ്‌നോവില്‍ നിന്നും അയോധ്യ വരെ മാര്‍ച്ച് നടത്തുന്നു. ബിജെപി അനുയായികള്‍ അയോധ്യ മുതല്‍ ന്യൂഡല്‍ഹി വരെയുണ്ട്. പ്രവര്‍ത്തകരമായി പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുമുണ്ട്.



പിന്നെയെന്തു കൊണ്ട് ബിജെപി സര്‍ക്കാരിന് അയോധ്യയില്‍ രാമക്ഷേത്രം പണിതു കൂടാ.മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരാന്‍ ആയെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാനും നിയമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചുകൂടാ എന്ന് തൊഗാഡിയ ചോദിക്കുന്നു.ഡല്‍ഹിയിലെ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് ചെലവാക്കുന്നത് അഞ്ഞൂറു കോടിയാണ്. എന്നാല്‍, ശ്രീരാമന്‍ ഇവിടെ ഒരു കൂടാരത്തിലാണുള്ളത് തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top