സൗദിയിൽ കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസകളില്‍ 38 ശതമാനവും ഗാര്‍ഹിക തൊഴിലാളികളുടേത്

2018 ല്‍ ആകെ ആറു ലക്ഷം വിസകള്‍ മാത്രമാണ് അനുവദിച്ചത്

സൗദിയിൽ കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസകളില്‍ 38 ശതമാനവും ഗാര്‍ഹിക തൊഴിലാളികളുടേത്

ദമ്മാം: കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസകളില്‍ 38 ശതമാനവും ഗാര്‍ഹിക തൊഴിലാളികളുടെ വിസകളാണെന്ന് തൊഴില്‍ മന്ത്രാലയം. 13 ലക്ഷ വിസകളാണ് 2019ല്‍ അനുവദിച്ചത്. ഇവയില്‍ 38.4 ശതമാനം വിസകള്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പടെയുള്ള വീട്ടു വേലക്കാരുടേതാണ്. 2018 ല്‍ ആകെ ആറു ലക്ഷം വിസകള്‍ മാത്രമാണ് അനുവദിച്ചത്. വീട്ടു വേലക്കാരുടെ വിസകളില്‍ പുതുതായി എത്തുന്നവര്‍ക്ക് പ്രഫഷന്‍ മാറ്റം നടത്താനും മറ്റു സ്ഥാപനങ്ങളിലേക്കു മാറാനും അവസരം നല്‍കുന്ന നിയമം വീണ്ടും പ്രാബല്ല്യത്തില്‍ വന്നിട്ടുണ്ട്.

അതേ സമയം വിദേശി തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി 2020ൽ ഉയര്‍ത്തരുതെന്നും 2019ല്‍ അതേ സംഖ്യ തന്നെ ഈടാക്കിയാല്‍ മതിയെന്നും ഇത് സംബന്ധിച്ച് പഠിക്കണമെന്നും ഇന്നു ചേര്‍ന്ന സൗദി ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലെവി പുനപരിശോധിക്കണമന്ന് നേരത്തെ റിയാദ് എക്്‌ണോമിസ് ഫോറം സംഘടപ്പിച്ച വാണിജ്യ വ്യവസായികളുടെ ഉന്നത തല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാൽ ലെവി ഉപേക്ഷിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലന്നായിരുന്നു ധന മന്ത്രിയുടെ പ്രതികരണം.

RELATED STORIES

Share it
Top