കുവൈത്തിലേക്ക് വരുന്നവര്‍ 'മുന'യില്‍ രജിസ്റ്റര്‍ ചെയ്യണം

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരുടെ ആരോഗ്യ വിവരങ്ങള്‍ 'മുന' എന്ന ഇലക് ട്രോണിക് ശൃംഖല വഴി ലഭ്യമാക്കുന്നതാണു പുതിയ സംവിധാനം. ഈ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാവും രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഇത് സംബന്ധിച്ച് വ്യോമയാന അധികൃതര്‍ മന്ത്രിസഭയുടെ അംഗീകാരത്തിനു നിര്‍ദേശം സമര്‍പ്പിച്ചതായി പ്രാദേശിക അറബ് ദിന പത്രം റിപോര്‍ട്ട് ചെയ്തു. പുതിയ സംവിധാനം വഴി യാത്രക്കാരുടെ പൂര്‍ണ ആരോഗ്യ വിവരങ്ങളും രാജ്യത്തേക്ക് വരുന്നതിനുമുമ്പ് എവിടെ വച്ച് പിസിആര്‍ പരിശോധന നടത്തി എന്നത് അടക്കമുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാവും.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകരമുള്ള ലോകത്തിലെ മുഴുവന്‍ ലബോറട്ടറികളുമായും ഇലക്ട്രോണിക് ശൃംഖലയുമായി 'മുനാ' ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ സാധിക്കും. കഴിഞ്ഞ മാസങ്ങളില്‍ പിസിആര്‍ നെഗേറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈത്ത് വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാര്‍ക്ക് വിമാനത്തവളത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പിസിആര്‍ പരിശോധനയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അധികൃതര്‍ പുതിയ നടപടികള്‍ ഏര്‍പ്പെടുത്തുന്നത്.
Those coming to Kuwait must register at 'Muna'
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT