400 ഡെലിവെറി വാഹനങ്ങള്‍ സജ്ജമാക്കിയതായി കണ്‍സ്യൂമര്‍ കോപറേറ്റീവ് അസോസിയേഷന്‍
ഹോം ഡെലിവെറി സേവനം തികച്ചും സൗജന്യമായിരിക്കും

X
ABH25 March 2020 2:08 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോപറേറ്റീവ് സൊസൈറ്റികള്‍ ഉപഭോക്താക്കള്‍ക്ക് വീടുകളിലേക്ക് സാധനം എത്തിച്ചു നല്‍കും. ഇതിനായി 400 ഡെലിവെറി വാഹനങ്ങള്‍ സജ്ജമാക്കിയതായി കുവൈത്ത് കണ്‍സ്യൂമര്‍ കോപറേറ്റീവ് അസോസിയേഷന്‍ മേധാവി മിഷ് അല്‍ അല്‍ സയ്യാര്‍ പ്രഖ്യാപിച്ചു.
റെന്റ് എ കാര്‍ കമ്പനികളുമായി സഹകരിച്ച് കൊണ്ടാണ് ഹോം ഡെലിവെറി സംവധാനം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ മുഴുവന്‍ ജം ഇയ്യകളിലും ഈ സേവനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹോം ഡെലിവെറി സേവനം തികച്ചും സൗജന്യമായിരിക്കും. ഇത് ജം ഇയ്യകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Next Story