Pravasi

കുവൈത്തില്‍ പോലിസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

സുലൈബിയ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

കുവൈത്തില്‍ പോലിസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലിസ്. ആക്രമണത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു. പോലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപോര്‍ട്ട്.

സുലൈബിയ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പരാതി നല്‍കുന്നതിനായി പോലിസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് ആയുധധാരികളായ പ്രതികള്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

സാഹചര്യം നിയന്ത്രണത്തിലാക്കാനും പരാതിക്കാരനെ പ്രതികളില്‍ നിന്ന് രക്ഷിക്കാനും പോലിസ് ശ്രമിക്കുന്നതിനിടെയാണ് ഒരു പോലിസുകാരന്‍റെ കയ്യില്‍ വെടിയേറ്റത്. തുടര്‍ന്ന് പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it