സൗദിയില്‍ ചെര്‍പ്പുളശേരി സ്വദേശി ഉറക്കത്തില്‍ മരണപ്പെട്ടു
32 വര്‍ഷമായി കുടുംബത്തോടൊപ്പം ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന സലിം മാട്ടറ നിസാന്‍ സ്‌പെയര്‍ പാട്‌സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

X
APH25 March 2020 6:42 AM GMT
ജിദ്ദ: ചെര്‍പ്പുളശേരി സ്വദേശി സലിം മാട്ടറ (61) ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് ഉറക്കത്തില്‍ മരണപ്പെട്ടു. 32 വര്‍ഷമായി കുടുംബത്തോടൊപ്പം ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നിസാന്‍ സ്‌പെയര്‍ പാട്‌സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
എംഇഎസ്, കൈരളി തുടങ്ങിയ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഇപ്പാള്‍ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാള്‍, ഭാര്യ: ആയിഷാബി, മക്കള്‍: നൂറ, ലൈല, ആമിര്‍. മരുമക്കള്‍: നഹാസ് (ദുബൈ), ഹിജാസ് (ബഹ്‌റൈന്‍). സഹോദരങ്ങള്‍ സൈഫു, സുഹൈല്‍, റുബീന, ആസ്യ.
Next Story