Pravasi

കൊവിഡ് 19: സൗദിയിൽ 435 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രോഗം ബാധിച്ച് മരിച്ച് 8 പേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 73 ആയി

കൊവിഡ് 19: സൗദിയിൽ 435 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
X

ദമ്മാം: സൗദിയില്‍ ഇന്ന് 435 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5369 ആയി.

ഇന്ന് രോഗം ബാധിച്ച് മരിച്ച് 8 പേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 73 ആയി. പുതുതായി 84 പേര്‍ കൂടി സുഖം പ്രാപിച്ചാതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 889 ആയി ഉയര്‍ന്നു.

റിയാദ് 114, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, ഹുഫൂഫ് 16, ബുറൈദ 10, ദഹ്‌റാന്‍ 7, തബൂക് 4, ഹായില്‍ 1, അല്‍ഖര്‍ജ് 1, അല്‍ബാഹ 1, കോബാര്‍ 1, സാംത 1, ബിഷ1, അബ്ഹാ 1, തായിഫ് 1 എന്നിവിടങ്ങളിലാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it