ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം
അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ്, രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള സിബിഎസ്ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.

ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കന്ററി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ്, രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള സിബിഎസ്ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.
പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എജുക്കേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും സെക്കന്ററി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ റിപോർട്ട് ചെയ്തിട്ടുള്ളത്.
പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ്, ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളും വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. www.norkaroots.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2022 ഫെബ്രുവരി 7. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800425393ൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.
RELATED STORIES
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും
25 Jun 2022 1:57 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്
25 Jun 2022 1:52 AM GMTസംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനത്തിന്...
25 Jun 2022 1:46 AM GMTമഹാരാഷ്ട്ര: വിമതര്‍ക്കെതിരേ ഇന്ന് നിയമ നടപടികള്‍ക്ക് സാധ്യത
25 Jun 2022 1:21 AM GMTഎംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 19...
25 Jun 2022 1:16 AM GMTസാംസങ് ഗാലക്സി എഫ് 13 ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
24 Jun 2022 7:35 PM GMT