മദീന: റൗദ ശരീഫ് സന്ദര്‍ശനം അനുമതി പത്രം വഴിമുഖേന മാത്രം
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശകരെ സ്വീകരിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി

X
ABH14 Oct 2020 6:34 PM GMT
ദമ്മാം: റൗദ ശരീഫ് സന്ദര്‍ശനം ഇഅ്തര്‍മര്‍നാ വഴി മുന്‍ കൂട്ടി അനുമതി ലഭിച്ച് മാത്രമേ അനുവദിക്കുവെന്ന് മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി.
മസ്ജിദുന്നബവിയില്‍ നിസ്‌കരിക്കുന്നതിനും റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തുന്നതിനുമുള്ള അപേക്ഷകള്‍ ഇഅ്തമിര്‍നാ മുഖേന സ്വീകരിച്ചു തുടങ്ങി. എന്നാല്‍ സന്ദര്‍ശനം ഈവരുന്ന ഞായറാഴ്ച മുതല്‍ക്കാണ് അനുവദിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശകരെ സ്വീകരിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Next Story