'ഒരു ഇന്ത്യ ഒരു ജനത' പരിപാടി വെള്ളിയാഴ്ച ഷാര്‍ജയില്‍; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
രമേശ് ചെന്നിത്തലയുടെ മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് അദ്ദേഹം ദുബയില്‍ എത്തും.

ദുബയ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് അദ്ദേഹം ദുബയില്‍ എത്തും. രാത്രി ഒന്‍പതിന് ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണം നല്‍കും.
13 ന് കേരളത്തില്‍ നിന്നുള്ള യുവ സംരംഭകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന, 'കേരള കോണ്‍ക്ലേവില്‍'അദേഹം മുഖ്യപ്രഭാഷണം നടത്തും. 14 ന് വൈകിട്ട് ഏഴിന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി, 'ഒരു ഇന്ത്യ ഒരു ജനത' എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടി. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നും, അല്‍ ഐന്‍ മേഖലയില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ ഷാര്‍ജയിലെ പൊതുപരിപാടിയില്‍ സംബന്ധിക്കുമെന്ന് ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരിയില്‍ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT