Pravasi

സിഎഎ: സുപ്രീം കോടതി നടപടി ആശങ്കാജനകമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ കോടതി വ്യവഹാരത്തിലെ കേവല സാങ്കേതികത്വം പറഞ്ഞ് സമയം നീട്ടി കൊണ്ട് പോകുന്നത് അരക്ഷിതാവസ്ഥയും അതു വഴി നാടിന്റെ സമാധാനവും തകര്‍ക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

സിഎഎ: സുപ്രീം കോടതി നടപടി ആശങ്കാജനകമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദോഹ: ജനാധിപത്യവും മതേതരത്വവും നില നിര്‍ത്തുന്നതില്‍ എന്നും മാതൃകയായ ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനും മുസ്‌ലിംകളെ രണ്ടാം തരം പൗരന്‍മാര്‍ ആക്കാനും ഉള്ള ശ്രമങ്ങള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷ ആകേണ്ട കോടതികള്‍ ഭരണവര്‍ഗ ചട്ടുകങ്ങളായി മാറുന്നത് ആശങ്കാജനകമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ട് വരുമ്പോള്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ട പരമോന്നത നീതിപീഠത്തില്‍ നിന്ന് അതുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ കോടതി വ്യവഹാരത്തിലെ കേവല സാങ്കേതികത്വം പറഞ്ഞ് സമയം നീട്ടി കൊണ്ട് പോകുന്നത് അരക്ഷിതാവസ്ഥയും അതു വഴി നാടിന്റെ സമാധാനവും തകര്‍ക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it