വിലക്കയറ്റം നിയന്ത്രിക്കണം: പ്രവാസി അസോസിയേഷന്
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു വാണിജ്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ബന്ധപ്പെടുവാന്‍ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.

മനാമ: കൊറോണ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റിനിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ തക്കം നോക്കി നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ചെറുകിട റസ്റ്റോറന്റുകല്, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതുമൂലം നിരവധി തൊഴിലാളികള്‍ വരുമാനമാര്‍ഗം ഇല്ലാതെ ഭക്ഷണത്തിനു പോലും മാര്‍ഗം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അനിയന്ത്രിതമായ വിലക്കയറ്റം പ്രവാസികളുടെ ജീവിതം ദുരിതപൂര്ണമാക്കിയതായി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി.
സീന അന്‍വര്‍ അവതരിപ്പിച്ച പ്രമേയം ശ്രീജിത്ത് കൈമള്‍ പിന്താങ്ങി. ജോലി താല്‍ക്കാലികമായി നഷ്ടപ്പെട്ടത് മൂലം വരുമാനമൊന്നുമില്ലാതെ കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള പദ്ധതിയും യോഗം തയ്യാറാക്കി.
വീഡിയോ കോണ്‍ഫെറന്‍സ് വഴി കൂടിയ യോഗത്തില്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജി കലവൂര്‍, ഹാരിസ് വണ്ടാനം, വിജയലക്ഷ്മി, പ്രവീണ്‍ മാവേലിക്കര, സുള്‍ഫിക്കര്‍ ആലപ്പുഴ, ജയലാല്‍ ചിങ്ങോലി, അനീഷ് ആലപ്പുഴ, മിഥുന് ഹരിപ്പാട്,ജോര്‍ജ് അമ്പലപ്പുഴ,അനില്‍ കായംകുളം,ബിനു ആറാട്ടുപുഴ,ജോയ് ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു വാണിജ്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ബന്ധപ്പെടുവാന്‍ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
RELATED STORIES
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMTകൊവിഡ് വാക്സിനേഷന്: ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം
30 Jun 2022 12:45 PM GMTപേവിഷ ബാധയേറ്റ് മരിച്ചു
30 Jun 2022 12:35 PM GMTഎംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
30 Jun 2022 12:10 PM GMTമനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTകലശമല ടൂറിസം: രണ്ടാംഘട്ട വികസനം അതിവേഗത്തിലെന്ന് മന്ത്രി
30 Jun 2022 12:01 PM GMT