Pravasi

പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷ വിജയികള്‍ക്ക് സോഷ്യല്‍ ഫോറത്തിന്റെ അഭിനന്ദനം

സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ റൗഫിയ അജീബ്, സിബിഎസ്‌സി പ്ലസ്ടു സയന്‍സ് വിഭാഗം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഹിബ ഷെറിന്‍ എന്നിവരെയാണ് ഫോറം കേരള സ്‌റ്റേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം അഭിനന്ദനം അറിയിച്ചത്.

പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷ വിജയികള്‍ക്ക് സോഷ്യല്‍ ഫോറത്തിന്റെ അഭിനന്ദനം
X

ജുബൈല്‍: പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജുബൈലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ അഭിനന്ദനം. സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ റൗഫിയ അജീബ്, സിബിഎസ്‌സി പ്ലസ്ടു സയന്‍സ് വിഭാഗം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഹിബ ഷെറിന്‍ എന്നിവരെയാണ് ഫോറം കേരള സ്‌റ്റേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കോഡിനേറ്റര്‍ കുഞ്ഞിക്കോയ താനൂര്‍, സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി, സെക്രട്ടറി സയീദ് ആലപ്പുഴ, ബ്ലോക്ക് കമ്മിറ്റി അംഗം മുജീബ് വല്ലപ്പുഴ എന്നിവര്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സയീദ് ആലപ്പുഴയില്‍ നിന്നും റൗഫിയ അജീബും, ശിഹാബ് കീച്ചേരിയില്‍ നിന്ന് ഹിബ ഷെറിന് വേണ്ടി പിതാവ് ബാപ്പു തേഞ്ഞിപ്പാലവും സോഷ്യല്‍ ഫോറത്തിന്റെ ഉപഹാരം ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it