- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിത സംവരണ ബില്ല്; ധാരാളം ആശയക്കുഴപ്പവും വ്യക്തതയില്ലായ്മയും ഉണ്ടെന്ന് ഡിഎംകെ എംപി കനിമൊഴി

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലിനുള്ളില്‍ തന്നെ ധാരാളം ആശയക്കുഴപ്പവും വ്യക്തതയില്ലായ്മയും ഉണ്ടെന്ന് ഡിഎംകെ എംപി കനിമൊഴി. സഭയില്‍ നല്‍കുന്ന പൊള്ളയായ ഉറപ്പുകള്‍ ഒരു സംസ്ഥാനത്തിനും പര്യാപ്തമല്ല. ഈ അതിര്‍ത്തി നിര്‍ണ്ണയം തീര്‍ച്ചയായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഭരണഘടനാ ഭേദഗതിയായതിനാല്‍ ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. നിലവില്‍ 293 അംഗങ്ങളുള്ള ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ബില്‍ പാസ്സാക്കിയെടുക്കാന്‍ 67 എംപിമാരുടെ പിന്തുണ കൂടി അധികമായി വേണ്ടിവരും.
ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനിന്നു. വനിതാ സംവരണം നടപ്പിലാക്കുന്നതിനെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇത് വളഞ്ഞ വഴിയിലൂടെ ഭരണം നിലനിര്‍ത്താനുള്ള ബിജെപി തന്ത്രമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ചര്‍ച്ചകള്‍ക്കായി സ്പീക്കര്‍ ഓം ബിര്‍ള 12 മണിക്കൂറാണ് അനുവദിച്ചിരുന്നതെങ്കിലും, സഭയിലെ വാദപ്രതിവാദങ്ങള്‍ കണക്കിലെടുത്ത് സമയം നീട്ടി നല്‍കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















