- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കി പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഈ ആയുധ ശേഖരം എവിടെ പോയെന്ന് ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഈ സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം.

അല്‍ ഖോബാര്‍: സിഎജി റിപോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഡിജിപി സ്ഥാനത്ത് നിന്ന് ബെഹ്‌റയെ പുറത്താക്കുകയും പോലിസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ ആ സ്ഥാനത്ത് നിന്ന് ഒഴിയണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള പോലിസിനെതിരേ വളരെ ഗുരുതരമായ ആരോപണങ്ങളാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. 12061 വെടിയുണ്ടകളും നിരവധി അത്യാധുനിക തോക്കുകളും കാണാതാകുകയും കോടിക്കണക്കിനു രുപയുടെ ഫണ്ട് വകമാറ്റി ചിലവഴിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആര്‍എസ്എസ് സഹചാരിയായ ടിപി സെന്‍കുമാര്‍ ഡിജിപിയായിരുന്ന 2015ല്‍ മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകള്‍ കാണാനില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വര്‍ധിക്കുന്നു.
ഒറിജിനല്‍ കാര്‍ട്‌റിഡ്ജുകള്‍ എടുത്തുമാറ്റി പകരം ഡെമ്മികള്‍ വെച്ചിരിക്കുന്നതായാണ് സിഎജി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ആയുധ ശേഖരം എവിടെ പോയെന്ന് ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം.
ഇടത് സര്‍ക്കാര്‍ ഭരണം തുടങ്ങിയത് മുതല്‍ പോലിസില്‍ നിയന്ത്രണമില്ലാത്ത ആഭ്യന്തരമന്ത്രിയുടെ പിടിപ്പു കേടാണ് ഡിജിപി സ്വന്തം നിലക്ക് കാര്യങ്ങള്‍ നടത്തിയിരിക്കുന്നതില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് സംഘപരിവാരത്തിന്റെ അടുപ്പക്കാരനായ ഡിജിപിയെ മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്താനെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ് കബീര്‍ പോരുവഴി, ഷെരീഫ് കോട്ടയം, ഹബീബ് കൊടുവള്ളി, അഷ്‌റഫ് പാലക്കാട് സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















