Pravasi

കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക കര്‍ഫ്യൂ ആഗ്‌സത് 30 ന് പിന്‍വലിക്കും

രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസം മുതലാണ് ഘട്ടം ഘട്ടമായി കര്‍ഫ്യൂ ഏര്‍പ്പടുത്തിയത്.

കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക കര്‍ഫ്യൂ ആഗ്‌സത് 30 ന് പിന്‍വലിക്കും
X

കുവൈത്ത്‌സിറ്റി: രാജ്യത്ത് കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമയി. ഈ മാസം 30-ന് വെളുപ്പിന് മൂന്ന് മണിയോടെ ഇത് അവസാനിക്കും. നിലിവല്‍ രാത്രി 9 മുതല്‍ പുലർച്ചെ മൂന്ന് മണിവരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസം മുതലാണ് ഘട്ടം ഘട്ടമായി കര്‍ഫ്യൂ ഏര്‍പ്പടുത്തിയത്. പിന്നീട് അത് മൂന്ന് ആഴ്ചയോളം നീണ്ടുനിന്നു. രോ​ഗവ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പല തവണയായി കര്‍ഫ്യൂ സമയം കുറച്ച് കൊണ്ടുവരികയും ചെയ്തിരുന്നു. കര്‍ഫ്യൂ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്ലും വിവാഹം പോലുള്ള ഒത്തുചേരലുകള്‍ക്ക് മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരുമെന്നും റിപോര്‍ട്ടിലുണ്ട്.

Next Story

RELATED STORIES

Share it