Pravasi

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
X

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കണ്ണമംഗലം സ്വദേശി ജിദ്ദയില്‍ മരിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പില്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദര്‍ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ ഇദ്ദേഹം വെള്ളിഴാഴ്ച രാവിലെയാണ് മരിച്ചത്.

രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയില്‍ ബൂഫിയ നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലസ്സന്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കള്‍: വലീദ്, വര്‍ദ്ദ, വാരിസ്. ജിദ്ദ മഹ്ജര്‍ കിങ് അബ്ദല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it