Latest News

ലബ്‌നാനിലെ ഇസ്രായേലി ആക്രമണങ്ങളെ അപലപിച്ച് യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസ്

ലബ്‌നാനിലെ ഇസ്രായേലി ആക്രമണങ്ങളെ അപലപിച്ച് യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസ്
X

ലബ്‌നാൻ : ലബ്‌നാനിലെ ഇസ്രായേലി ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ബുധനാഴ്ചത്തെ ആക്രമണങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനങ്ങളുടെ മരണത്തെ ഗുട്ടെറസ് ശക്തമായി അപലപിക്കുന്നുവെന്നും വർധിച്ചുവരുന്ന സിവിലിയൻ മരണങ്ങളിൽ അദ്ദേഹം വളരെയധികം ആശങ്കാകുലനാണെന്നും യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രസ്താവനയിൽ പറഞ്ഞു.

ലബ്‌നാനിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക പ്രവർത്തനങ്ങൾ യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തലിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. എല്ലാ കക്ഷികളോടും ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.

ഈ മുഴുവൻ സംഘർഷത്തിനും സൈനിക പരിഹാരമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ഏക മാർഗം സംഭാഷണവും നയതന്ത്രവുമാണെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.

Next Story

RELATED STORIES

Share it