India

ചിക്കമംഗളൂരുവില്‍ വച്ച് കാണാതായ പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തിരച്ചില്‍; പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

ചിക്കമംഗളൂരുവില്‍ വച്ച് കാണാതായ പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തിരച്ചില്‍; പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
X

ബെംഗളൂരു: പാലക്കാട്ടു നിന്ന് കുടുംബത്തിനൊപ്പം വിനോദയാത്ര പോയ പത്താക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. പാലക്കാട്ട് കടമ്പഴിപ്പുറത്ത് സ്വദേശി ശ്രീനന്ദ (14) യെയാണ് ചിക്കമംഗളൂരുവില്‍ ചൊവ്വാഴ്ച വൈകിട്ടോടെ വച്ച് കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആകും തെരച്ചില്‍. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. തെര്‍മല്‍ ട്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടക്കും.








Next Story

RELATED STORIES

Share it