Kerala

തൃശൂരില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തൃശൂരില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 കാരന്‍ കുഴഞ്ഞു വീണ് മരിച്ചു
X

തൃശൂര്‍: തൃശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞു വീണ് മരിച്ചു. രാമന്‍ചിറ പാമ്പുങ്ങള്‍ വീട്ടില്‍ വിനോദന്‍ (62) വയസാണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം.

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോളിങ് ഓഫിസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it