Pravasi

മണ്ണാര്‍ക്കാട് സ്വദേശി സൗദിയില്‍ നിര്യാതനായി

മണ്ണാര്‍ക്കാട് സ്വദേശി സൗദിയില്‍ നിര്യാതനായി
X

ജിസാന്‍: പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ചാത്തര്‍ കുന്നില്‍ ചന്ദ്രന്‍ എന്ന ബാബു ശനിയാഴ്ച വൈകീട്ട് ഏഴിന് ജിസാനില്‍ നിര്യാതനായി. 46 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകുന്നേരം 'ബെയ്ഷ് ജനറല്‍ ആശുപത്രി'യില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബേയ്ഷ് അസാമയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു ചന്ദ്രന്‍. 25 വര്‍ഷം മുന്‍പ് സൗദിയിലെത്തിയ ചന്ദ്രന്‍ ഖമീഷ് മുഷൈത്തിലാണ് ജീവിതം തുടങ്ങിയതെങ്കിലും പിന്നീട് ജിസാന്‍ പ്രവിശ്യയിലേക്ക് മാറുകയായിരുന്നു

മൃതദേഹം ബേയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

നിയമ നടപടികളുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി, ജീവകാരുണ്യ പ്രവര്‍ത്തകരായ ബഷീര്‍ ആക്കോട്, കോട്ടയം മൊയ്തീന്‍ എന്നിവര്‍ രംഗത്തുണ്ട്. കൊറോണ ഭീഷണി മൂലം സൗദിയില്‍ എല്ലാ വിമാന സര്‍വീസുകളായും നിര്‍ത്തിയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ താമസം നേരിടുമെന്ന് കരുതുന്നു.

ഭാര്യ: ഊര്‍മ്മിള. മക്കള്‍: ജ്യോത്സന, ജ്യോതിഷ്. പിതാവ്: ഗോപാലന്‍. മാതാവ്: ദേവകി.

Next Story

RELATED STORIES

Share it