Pravasi

മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോത്സവം ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ നിര്‍വഹിക്കും

സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. വിവിധ മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.

മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോത്സവം ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ നിര്‍വഹിക്കും
X

ജിദ്ദ: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോൽസവം ഉദ്ഘാടനം സാംസ്‌കാരിക-നിയമ മന്ത്രി ശ്രീ. എ കെ ബാലൻ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. വിവിധ മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.

ഭാഷാപ്രേമവും ദേശസ്നേഹവും വളർത്തി മലയാള ഭാഷയുടെ സർവതോമുഖമായ വികാസത്തിന് പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് മിഷന്‍റെ പ്രധാന ഉദ്ദേശ്യമെന്ന് മലയാളം മിഷൻ മേഖല ഭാരവാഹി ഷിബു തിരുവന്തപുരം അറിയിച്ചു. കേരളത്തിലെ സാംസ്കാരിക ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്ക് അവസരം നൽകുക. പ്രവാസി മലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷയും കേരള സംസ്കാരവും പരിചയപ്പെടുവാൻ അവസരം നൽകുക. മലയാള ഭാഷ തെറ്റുകൂടാതെ പറയുവാനും എഴുതുവാനും വായിക്കുവാനും കുട്ടികൾക്ക് പരിശീലനം നൽകുക തുടങ്ങിയവയാണ് ജിദ്ദ മലയാളം മിഷന്‍റെ ലക്ഷ്യങ്ങള്‍ എന്ന് ഷിബു തിരുവന്തപുരം പറഞ്ഞു.

മിഷന്‍റെ ജിദ്ദ മേഖലാ പ്രവേശനോത്സവം 2020 ഒക്‌ടോബർ 16 വെള്ളിയാഴ്ച്ച വൈകിട്ട് 6.15 ന് മലയാളം മിഷൻ ഉപാധ്യക്ഷനും സാംസ്‌കാരിക-നിയമ മന്ത്രിയുമായ ശ്രീ. എ.കെ.ബാലൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ പ്രഫ.സുജ സൂസൻ ജോർജ്ജ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. മലയാളം മിഷൻ രജിസ്‌ട്രാർ എം സേതുമാധവൻ മലയാളം മിഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും. പ്രമുഖ എഴുത്തുകാർ, മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ഭാരവാഹികൾ, പ്രമുഖ സാംസ്‌കാരിക-മാധ്യമ പ്രവർത്തകർ, ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു.

Next Story

RELATED STORIES

Share it