ദുബയില്‍ റോഡ് അപകടം: കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ഹക്കീമിന്റെ മൃതദേഹം ദുബയില്‍ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

ദുബയില്‍ റോഡ് അപകടം: കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

ദുബൈ: ദുബയില്‍ കാറില്‍ ട്രൈയലര്‍ ഇടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ ടി ഹക്കീം (52) ആണ് മരണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് അവിയര്‍ മാര്‍ക്കറ്റിലേക്കുള്ള വഴിമധ്യേയാണ് അപകടം. ഹക്കീം സംഭവ സ്ഥലത്തുതന്നെവെച്ച് മരണപ്പെട്ടു. ഗോള്‍ഡന്‍ ഏജ് ജെനറല്‍ ട്രേഡിംഗിന്റെ ഓണറായ ഹകീമും ബിസിനസ് പങ്കാളികളുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഫാത്തിബിയാണ് ഹക്കീമിന്റെ ഭാര്യ. മക്കള്‍: ഫഹീം, ഹസ്‌ന, ഹിബ. മാതാവ് റാബിയ. നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ഹക്കീമിന്റെ മൃതദേഹം ദുബയില്‍ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.സാമൂഹ്യക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് മയ്യിക്ക് ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നത്.

RELATED STORIES

Share it
Top