കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകീട്ട് കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും.

X
APH7 May 2019 9:49 AM GMT
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.
പാര്‍ക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകീട്ട് കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും.
Next Story