Pravasi

ഇന്ത്യൻ എംബസി ഔട്സോഴ്സിംഗ് കേന്ദ്രം പ്രവർത്തന സജ്ജമാക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

ഇന്ത്യൻ പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിനും മറ്റും പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്

ഇന്ത്യൻ എംബസി ഔട്സോഴ്സിംഗ് കേന്ദ്രം പ്രവർത്തന സജ്ജമാക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അബ്ബാസിയയിലെ ഔട്ട്സോഴ്സിംഗ് കേന്ദ്രം പ്രവർത്തന സജ്ജമാക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്. അബ്ബാസിയയിലെ കേന്ദ്രം ലോക്ഡൗൺ കാരണം അടച്ചിരിക്കുകയാണ്. കുവൈത്തിൽ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അബ്ബാസിയ.

നിലവിൽ പ്രദേശം ലോക് ഡൗൺ ആയതിനാൽ പ്രദേശ നിവാസികൾക്ക് പുറത്ത് പോകാൻ അനുവാദമില്ല. ഇഖാമ പുതുക്കാൻ പാസ്‌പോർട്ടിൽ മിനിമം ഒരു വർഷത്തെ കാലാവധി അത്യാവശ്യമായിരിക്കെ പ്രദേശത്തെ ഇന്ത്യൻ പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിനും മറ്റും പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. എംബസിയും വിദേശ കാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസ്താവയിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it