Pravasi

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരണപ്പെട്ടു; 255 പുതിയ കേസുകൾ

256 പേർ ഇന്ന് രോഗ മുക്തരായി. ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 141825 ആയി.

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരണപ്പെട്ടു; 255 പുതിയ കേസുകൾ
X

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ഇന്ന് ഒരാൾ മരണപ്പെട്ടു. ഇതോടെ രോഗബാധയേറ്റ് ആകെ മരണമടവരുടെ എണ്ണം 911ആയി ഉയർന്നു. 255പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 146044 ആയി.

256 പേർ ഇന്ന് രോഗ മുക്തരായി. ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 141825 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3308 ൽ എത്തി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 68 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4824 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇത്‌ വരെ ആകെ സ്രവ പരിശോധന നടത്തിയത് 1176983 പേരിലാണ്.

Next Story

RELATED STORIES

Share it