Pravasi

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയിൽ ഇന്ന് വൻ വർധനവ്; ഒരാൾ കൂടി മരണമടഞ്ഞു.

ഇതുവരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 87378 ആയി

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയിൽ ഇന്ന് വൻ വർധനവ്; ഒരാൾ കൂടി മരണമടഞ്ഞു.
X

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഇന്ന് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 536 ആയി. ഒരു ഇടവേളക്ക് ശേഷം ഇന്ന് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. 900 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇതുവരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 87378 ആയി.

ഇന്ന് രോഗ ബാധ റിപോർട്ട്‌ ചെയ്യപ്പെട്ടവരുടെ മേഖല തിരിച്ചുള്ള കണക്ക്‌ ഇപ്രകാരമാണ്, അഹമ്മദി 175, ജഹ്‌റ 117, ഫർവാനിയ 201, ഹവല്ലി 229, കേപിറ്റൽ 178. ഇന്ന് 582പേരാണു രോഗ മുക്തരായത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 78791ആയി. ആകെ 8049 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു 90 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5441പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 631482ആയി.

Next Story

RELATED STORIES

Share it