കോഴിക്കോട് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

X
ABH3 Aug 2020 6:57 PM GMT
ജിദ്ദ: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൾ ഹാരിസ് (39) മക്കയിൽ ഷോക്കേറ്റ് മരിച്ചു. മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യൻ ഹോട്ടലിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഇലട്രിക് ഷോക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. 20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മാതാവ് പുത്തലത്ത് സുബൈദ, ഭാര്യ കായിക്കൽ ഷാദിയ (ചെറുവാടി), മക്കൾ ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്രാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് മക്കയിൽ തന്നെ ഖബറടക്കും.
Next Story