Pravasi

കണ്ണൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയായിരുന്നു.

കണ്ണൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു
X

ഷാര്‍ജ: കണ്ണൂര്‍ സ്വദേശി കൊവിഡ്-19 ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ ഏലിയന്‍ രത്‌നാകര(57)നാണ് മരിച്ചത്. 45 ദിവസമായി ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു.

23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയായിരുന്നു രത്നാകരന്‍. പരേതരായ പികെ കുമാരന്റേയും മാധവിയുടേയും മകനാണ്. ലളിതയാണ് ഭാര്യ. മകന്‍: രജത്ത്, മോഹനന്‍ (ഷാര്‍ജ), രമേശന്‍, സതീശന്‍ (ഖത്തര്‍). ഹരീശന്‍, ബോബന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Next Story

RELATED STORIES

Share it