കണ്ണൂര്‍ സ്വദേശി ഹൃദയാഘാതെത്ത തുടര്‍ന്ന് ദുബയില്‍ മരിച്ചു

X
BSR1 April 2020 2:01 PM GMT
ദുബയ്: കണ്ണൂര്‍ ജില്ലയിലെ മുട്ടം സ്വദേശിയും ദുബയ് മുട്ടം മുസ് ലിം ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തകനും ദുബയ് ദേരയിലെ ഹാജിറ കഫ്‌റ്റേരിയ ഉടമയുമായ കെ പി മുഹമ്മദലി(63) ഹൃദയാഘാതെത്ത തുടര്‍ന്ന് മരിച്ചു. 40 വര്‍ഷത്തോളമായി ദുബയില്‍ കഫ്റ്റീരിയ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കടന്നപ്പള്ളി സ്വദേശിനി റഷീദയാണ് ഭാര്യ. മക്കള്‍: ആയിഷ(ദുബയ്), താഹിറ, ജഹരിയ, ആബിദ്(ദുബയ്), ഫാത്തിമ റിസ.
മയ്യത്ത് ദുബയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ പി മുഹമ്മദലിയുടെ വിയോഗത്തില്‍ യുഎഇ മുട്ടം മുസ് ലിം ജമാഅത്ത് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അനുശോചിച്ചു.
Next Story