Pravasi

കൊവിഡ് 19: കലാ ദുബൈ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും "വിദേശത്ത് നിന്ന് ഇപ്പോൾ നാട്ടിലേക്ക് വരാൻ ആരേയും അനുവദിക്കേണ്ട" എന്ന നിലപാട് പ്രവാസികളെ വളരെയധികം പ്രയാസപ്പെടുത്തുന്നുണ്ട്.

കൊവിഡ് 19: കലാ ദുബൈ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി
X

ദുബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പ്രവാസി സംഘടനയായ കലാ ദുബൈ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്കും വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർക്കും നാട്ടിൽ പോകുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും "വിദേശത്ത് നിന്ന് ഇപ്പോൾ നാട്ടിലേക്ക് വരാൻ ആരേയും അനുവദിക്കേണ്ട" എന്ന നിലപാട് പ്രവാസികളെ വളരെയധികം പ്രയാസപ്പെടുത്തുന്നുണ്ട്. വിസിറ്റ് വിസയിൽ എത്തിയ പലരും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോൾ ഇവിടെ തുടരുന്നത്‌. ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ളവർക്ക് നാട്ടിൽ പോവാൻ വേണ്ട സൗകര്യം ഒരുക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. അതിനുവേണ്ടി കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ ശുപാർശ ചെയ്യണമെന്ന് നിവേദനത്തിലൂടെ കലാ ദുബൈ ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങൾ ഇതിനകം തന്നെ അവരുടെ പൗരന്മാരെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിച്ച വാർത്ത നമ്മൾ കേട്ടതാണ്. ദുബൈ സർക്കാരിന്റെ കീഴിലുള്ള ആഭ്യന്തര വിമാന കമ്പനിയായ എമിറേറ്റ്‌സും ഫ്ലൈ ദുബൈയിയും ഇന്ത്യൻ പൗരമാരെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ നീക്കങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു.

വളരെ അനുകമ്പ പൂർണമായ സമീപനമാണ് യുഎഇ സർക്കാർ പ്രവാസികളോട് സ്വീകരിക്കുന്നത്. സന്നദ്ധ സംഘടനകൾ മുഖേന ഭക്ഷ്യ വസ്തുക്കളും പകർച്ചവ്യാധി തടയുന്നതിന് ആവശ്യമായ കിറ്റുകളും ദുബൈ സർക്കാർ വിതരണം ചെയ്തുവരുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വലിയ ആശ്വാസമാണ് നൽകുന്നത്. എന്നിരുന്നാലും നിലവിൽ വിസിറ്റ് വിസ കഴിഞ്ഞവരെ സംബന്ധിച്ചിടത്തോളം വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുക എന്നത് ഏറെ പ്രയാസകരമാണ്. പ്രവാസി സമൂഹവും പ്രവാസി സംഘടനകളും ഇതിന് വേണ്ടി നിലകൊള്ളണമെന്നു കലാ ദുബൈ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് ടിപിയും ജനറൽ സെക്രട്ടറി അഷറഫ് തലശ്ശേരിയും ആവശ്യ പെട്ടു.

Next Story

RELATED STORIES

Share it