Pravasi

"കൊവിഡ്-ആരോഗ്യ സുരക്ഷ നിർദേശങ്ങൾ" ​ഏരിയ തല കൈപുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു.

ഡോക്ടർ അബ്ദുൽ കരീമിനു കോപ്പി നൽകി ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡണ്ട് സിദ്ധീഖ് എടക്കാട് നിർവഹിച്ചു.

കൊവിഡ്-ആരോഗ്യ സുരക്ഷ നിർദേശങ്ങൾ ​ഏരിയ തല കൈപുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു.
X

ദമ്മാം: കൊവിഡ്-19 പശ്ചാത്തലത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിൽ പുറത്തിറക്കിയ "കോവിഡ്- ആരോഗ്യ സുരക്ഷ നിർദേശങ്ങൾ" എന്ന​ കൈപുസ്തകത്തിന്റെ ദമ്മാം ഏരിയ തല വിതരണോദ്ഘാടനം ദമ്മാമിൽ നടന്നു. ദമ്മാം അൽറയാൻ പോളിക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോക്ടർ അബ്ദുൽ കരീമിനു കോപ്പി നൽകി ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡണ്ട് സിദ്ധീഖ് എടക്കാട് നിർവഹിച്ചു.

ലോകത്തു മഹാമാരിയായി മാറിയ കൊവിഡ് 19 എന്ന പകർച്ചവ്യാധിയിൽ നിന്നും സുരക്ഷയ്ക്ക് വേണ്ടി സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് അവബോധം ഉണ്ടാക്കാൻ പ്രവാസികൾക്കിടയിൽ ഈ കൈപുസ്തകം ഏറെ ഗുണകരമാവട്ടെ എന്ന് ഡോക്ടർ അബ്ദുൽ കരീം ആശംസിച്ചു.

കൊവിഡ് രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലോക്‌ഡൗൺ കാലത്തെ ജീവിത രീതികൾ, അസുഖ ബാധിതനായാൽ സ്വീകരിക്കേണ്ട മാനസിക തയ്യാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ചടങ്ങിൽ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ സെക്രട്ടറി റെനീഷ് കണ്ണൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് സൈഫുദ്ദീൻ, അഷ്‌റഫ് മേലാറ്റൂർ സംബന്ധിച്ചു.

Next Story

RELATED STORIES

Share it